2007/10/13

പൗരസ്ത്യര്‍

യൂറോപ്യരുടെയും ക്രിസ്തീയ സഭകളുടെയും പൗരസ്ത്യര്‍ എന്ന വിവക്ഷയും കിഴക്കു (പൗരസ്ത്യം) എന്ന ഭൂമിശാസ്ത്ര പ്രയോഗവും പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന വിധം സങ്കീര്‍ണമാണു്. ഗ്രീക്കു് – റോമന്‍ ലോകവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വികസിച്ച സങ്കല്പങ്ങളാണവ.
ഒയ്ക്കുമെനെ
ഗ്രീക്കു് – റോമന്‍ ലോകവീക്ഷണപ്രകാരം ''ആകമാനം'' എന്നും'' മാനവലോകം'' എന്നും അര്‍ത്ഥമുള്ള ''ഒയ്ക്കുമെനെ'' എന്ന പദം പാശ്ചാത്യ റോമാ സാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും (ബൈസാന്ത്യം) മാത്രമുള്‍പ്പെട്ട ലോകത്തെ ഉദ്ദേശിച്ചുള്ളതാണു്. പുറത്തുള്ളവ അപരിഷ്കൃതരുടെ(ബാര്‍ബേറിയരുടെ) ലോകം.

യൂറോപ്യരുടെ പ്രയോഗങ്ങളായ പാശ്ചാത്യം,പൗരസ്ത്യം, സമീപ പൗരസ്ത്യം, മദ്ധ്യ പൗരസ്ത്യം(പശ്ചിമേഷ്യ), വിദൂര പൗരസ്ത്യം(പൂര്‍വേഷ്യ) തുടങ്ങിയ ഭൂമിശാസ്ത്ര സങ്കല്പങ്ങളുടെ ഉറവിടവും അതാണു്. ഇക്കാലത്തു് പാശ്ചാത്യം എന്നു് പറ‍ഞ്ഞാല്‍ പാശ്ചാത്യ റോമാ സാമ്രാജ്യപ്രദേശങ്ങളും അതു് വളര്‍ന്നുണ്ടായ അമേരിക്കയും ഉള്‍പ്പടുന്നതാണു്. പൗരസ്ത്യം എന്നു് പറ‍ഞ്ഞാല്‍ പൗരസ്ത്യ റോമാസാമ്രാജ്യപ്രദേശങ്ങള്‍ (ചിലപ്പോള്‍ അസ്സിറിയയും ഇന്ത്യയും ഉള്‍പ്പെടും-ക്രിസ്തീയ അര്‍ത്ഥം മൂലം).
ക്രൈസ്തവ കിഴക്കു്
ക്രൈസ്തവ സഭകളുടെ ഇടയില്‍ കിഴക്കു്(പൗരസ്ത്യം)എന്ന പ്രയോഗം പ്രധാനമായും സഭകളുടെ പേരു്കളിലാണു് നിഴലിയ്ക്കുന്നതു് (സ്ഥലനാമങ്ങളുടെ പേരിലാണു് ക്രൈസ്തവ സഭകള്‍ പൊതുവേ അറിയപ്പെടുന്നതു്).
പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്ന പ്രയോഗം
താഴെ പറയുന്നവയെയെല്ലാം പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്നു് തര്‍ജമചെയ്യാറുണ്ടു്.
  • ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ (ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ)പൗരസ്ത്യ റോമാസാമ്രാജ്യ ഓര്‍ത്തഡോക്സ് സഭ . ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭയ്ക്കു് പൗരസ്ത്യ റോമാസാമ്രാജ്യ ഓര്‍ത്തഡോക്സ് സഭ എന്ന അര്‍ത്ഥത്തില്‍ ആണു് പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്ന പേരുള്ളതു്.
  • ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ (പ്രാചീന ഓര്‍ത്തഡോക്സ് സഭ) ഓറീയന്റല്‍ എന്ന പദത്തിനു് പൗരസ്ത്യം എന്ന അര്‍ത്ഥമുണ്ടു്.ഈ അര്‍ത്ഥത്തില്‍ '''പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ''' എന്നപ്രയോഗമുണ്ടു്.
  • ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് (ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ) റോമാസാമ്രാജ്യങ്ങളുടെ പറത്തു് കിഴക്കുള്ള സഭയാണിതു്.സ്വാഭാവികമായും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്നു് തര്‍ജമചെയ്യാറുണ്ടു്.

പൗരസ്ത്യ സഭ എന്ന പ്രയോഗം

താഴെ പറയുന്നവയെയെല്ലാം പൗരസ്ത്യ സഭ എന്നു് തര്‍ജമചെയ്യാറുണ്ടു്.

  • പാശ്ചാത്യ സഭയൊഴിച്ചുള്ളവയെയെല്ലാം ഒരുമിച്ചും ഒറ്റയ്ക്കും.
  • ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ (ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ) അതായതു് പൗരസ്ത്യ റോമാസാമ്രാജ്യ ഓര്‍ത്തഡോക്സ് സഭ
  • റോമാസാമ്രാജ്യങ്ങളുടെ പറത്തു് കിഴക്കുള്ള സഭകളായ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് (ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ), പേര്‍ഷ്യന്‍ അസീറിയന്‍ സഭകള്‍
  • ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ (പ്രാചീന ഓര്‍ത്തഡോക്സ് സഭ)
  • റോമാ സഭയുടെ പൗരസ്ത്യറീത്തു്കള്‍

കേരളത്തില്‍

ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭ(പ്രാചീന ഓര്‍ത്തഡോക്സ് സഭ)യിലെ ഒരു അംഗസഭയായ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് (ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ)യുടെ പരമാചാര്യന്‍ പൗരസ്ത്യ കാതോലിക്കോസ് എന്നു് അറിയപ്പെടുന്നു. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്ന പ്രയോഗം തങ്ങളെ ഉദ്ദേശിച്ചു് അവരുപയോഗിയ്ക്കുന്നതു് സാധാരണയാണു്.

കിഴക്കു് ഒക്കെയുടെ

അന്ത്യോക്യന്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെയും അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെയും അന്ത്യോക്യാ പാത്രിയര്‍ക്കീസു്മാരുടെ സ്ഥാനികനാമത്തിലെ അന്ത്യോക്യയുടെയും കിഴക്കു് ഒക്കെയുടെയും (ആന്റിയോക് ആന്റ് ഓള്‍ ദി ഈസ്റ്റ്) എന്ന പ്രയോഗത്തിലെ കിഴക്കു് റോമാസാമ്രാജ്യത്തിലെ കിഴക്കന്‍ പ്രവിശ്യയെ ഉദ്ദേശിച്ചുള്ളതാണു്.

കേരളീയ സനാതനഹിന്ദുമതാചാര പുനഃസ്ഥാപനം : തവനൂർ ശാസനം പ്രഖ്യാപിതമായി

എടപ്പാൾ: അഖില കേരള വൈദിക സുരക്ഷാസമിതിയും വെള്ളഗൃഹ സമിതിയും സംയുക്തമായി തവനൂരിൽ നടത്തിയ മഹാസഭാ യോഗം തയ്യാറാക്കിയ 'തവനൂര്‍ ശാസനം' പ്ര...