കോട്ടയം: ഇന്ത്യയുടെ പല ഭാഗങ്ങളിലും നടമാടുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് യോഗം അപലപിച്ചു. ക്രൈസ്തവര്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരേയുള്ള അക്രമങ്ങളെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കുന്ന പ്രമേയവും മലങ്കര ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് അംഗീകരിച്ചു.
ദേവലോകം കാതോലിക്കാസന അരമനയില്‍ സെപ്തംബര്‍ 22-നു് കൂടിയ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് യോഗത്തില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ ബാവാ അധ്യക്ഷത വഹിച്ചു.
ഭാരതം നാനാവിധ വെല്ലുവിളികളെ നേരിടുന്ന വേളയില്‍ ഇടുങ്ങിയ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി നമ്മുടെ രാഷ്ട്രത്തിന്റെ അന്തര്‍ദേശീയ പ്രതിച്ഛായ തകര്‍ക്കരുതെന്നും അക്രമങ്ങള്‍ക്ക് പ്രേരണ നല്‍കുന്നവരോടു് പ്രമേയം ആവശ്യപ്പെട്ടു.
പീഡനം അനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.