2007/11/19

കുഴിബോംബ് നിരോധിയ്ക്കണം: റോമാ മാര്‍പാപ്പ

വത്തിക്കാന്‍ നഗരം, നവംബര്‍ 18 ഞായറാഴ്ച: കുഴിബോംബുകള്‍ ആഗോളതലത്തില്‍ നിരോധിയ്ക്കണമെന്നു് റോമാ മാര്‍പാപ്പ പതിനാറാം ബെനഡിക്ട് ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്തു. കുഴിബോംബുകള്‍ നിരോധിയ്ക്കുന്ന 1997ലെ ഒട്ടാവ കണ്‍വെന്‍ഷനില്‍ 80 ശതമാനം ലോകരാജ്യങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ടു്.

എന്നാല്‍, അമേരിക്ക, ചീന, റഷ്യ തുടങ്ങി 38 രാജ്യങ്ങള്‍ ഈ കരാറിനെ അംഗീകരിക്കാന്‍ തയാറായിട്ടില്ല. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ അപായപ്പെടുത്തുന്ന കുഴിബോംബ് സമ്പൂര്‍ണമായി നിരോധിക്കണമെന്നു് പാപ്പ തന്റെ പ്രതിവാര ആശീര്‍വാദ ചടങ്ങില്‍ അഭ്യര്‍ഥിച്ചു.
കുഴിബോംബുകള്‍ നിരോധിച്ച രാഷ്ട്രങ്ങളുടെ സമ്മേളനത്തിനു് പാപ്പ പിന്തുണ പ്രഖ്യാപിയ്ക്കുകയും ചെയ്തു. കുഴിബോംബുകള്‍ നിരോധിച്ച രാഷ്ട്രങ്ങളുടെ സമ്മേളനത്തിനു് നവംബര്‍ 18 ഞായറാഴ്ച ജോര്‍ദാനില്‍‍ തുടക്കം കുറിയ്ക്കുന്ന അവസരത്തിലാണു് പാപ്പയുടെ പ്രസ്താവന.

കേരളീയ സനാതനഹിന്ദുമതാചാര പുനഃസ്ഥാപനം : തവനൂർ ശാസനം പ്രഖ്യാപിതമായി

എടപ്പാൾ: അഖില കേരള വൈദിക സുരക്ഷാസമിതിയും വെള്ളഗൃഹ സമിതിയും സംയുക്തമായി തവനൂരിൽ നടത്തിയ മഹാസഭാ യോഗം തയ്യാറാക്കിയ 'തവനൂര്‍ ശാസനം' പ്ര...