2007/12/14

സര്‍ക്കാരിന്റെ സാമൂഹ്യ പ്രതിബദ്ധതയോടു് ഓര്‍ത്തഡോക്സ് സഭ യോജിയ്ക്കുന്നു

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസരംഗത്തു് സര്‍ക്കാരിന്റെ സാമൂഹ്യ പ്രതിബദ്ധതയോടു് ഓര്‍ത്തഡോക്സ് സഭയ്ക്കു് യോജിപ്പാണെന്നു് ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. സര്‍ക്കാരിന്റെ സാമൂഹ്യപ്രതിബദ്ധത എന്നതിനോടു് ചേര്‍ന്നാണു് സമവായം വേണ്ടതു്.
തിരുവിതാംകോട് സെന്റ് മേരീസ് പള്ളി തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നതു് വിശദീകരിയ്ക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മെത്രാപ്പൊലീത്ത.

സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പിനു് സ്ഥിരവും നിയതവുമായ വഴിയിലൂടെ സമവായം കണ്ടെത്തണം.സ്ഥാപനം നടത്തിക്കൊണ്ടു്പോകാനുള്ള ഫീസാണു് നിശ്ചയിക്കേണ്ടതു്.പ്രവേശനം വൈകുന്നതുമൂലം കുട്ടികള്‍ മറ്റു് സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്ന സ്ഥിതിയുണ്ടാവരുതു്.വന്‍ തുക കടമായി വാങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍‍ നടത്തുമ്പോള്‍ വിദ്യാര്‍ഥികളെകിട്ടാത്തതു് ബുദ്ധിമുട്ടുണ്ടാക്കുന്നു. സഭയുടെ കീഴിലുള്ള ഫാര്‍മസി കോളേജില്‍ 60 സീറ്റുള്ളതില്‍ 29 വിദ്യാര്‍ഥികള്‍മാത്രമാണു് കഴിഞ്ഞ അധ്യയനവര്‍ഷം പ്രവേശനംനേടിയതു്.

സര്‍ക്കാര്‍ അംഗീകരിച്ച ഫീസ് ഘടനയും 50:50 അനുപാതവും നിലനിര്‍ത്തിയാണു് ഓര്‍ത്തഡോക്സ് സഭയുടെ കോളേജ് നടത്തുന്നതു്. മാനേജ്മെന്റിനു് ലാഭേച്ഛ പാടില്ലെന്നും എന്നാല്‍, ബുദ്ധിമുട്ടില്ലാതെ സ്ഥാപനം നടത്താന്‍ കഴിയണമെന്നുമാണു് സഭയുടെ കാഴ്ചപ്പാടു്. കെഇആര്‍ പരിഷ്കരണത്തില്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെയും സര്‍ക്കാരിന്റെയും പ്രസ്താവനകള്‍ സ്വീകാര്യമാണെങ്കിലും അതിനു് വിരുദ്ധമായാണു് പുറത്തെ വ്യാഖ്യാനങ്ങള്‍‍. ഈ സാഹചര്യത്തില്‍ തുറന്ന ചര്‍ച്ചയാണു് വേണ്ടതു്.

ക്രിസ്ത്യാനികള്‍ കുട്ടികളെ സഭയുടെ സ്ഥാപനങ്ങളില്‍ തന്നെ പഠിപ്പിക്കണമെന്ന മാര്‍ പവ്വത്തിലിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, പത്രത്തില്‍ വന്നപോലെ അദ്ദേഹം ഉദ്ദേശിച്ചോ ഇല്ലയോയെന്ന് തനിയ്ക്കു് അറിയില്ലെന്നു് മെത്രപ്പൊലീത്ത മറുപടി നല്‍കി. സഭാവിശ്വാസികള്‍ സഭയുടെ സ്ഥാപനങ്ങളില്‍ തന്നെ കുട്ടികളെ പഠിപ്പിയ്ക്കണമെന്നതു് ശരിയല്ലെന്നു് മെത്രാപ്പൊലീത്ത പറഞ്ഞു. ഓരോ മതക്കാരും തങ്ങളുടെ വിഭാഗത്തിനു് സ്വന്തം സ്ഥാപനത്തില്‍ കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നു് തോന്നിയ്ക്കുന്ന തരത്തിലാണു് ഇന്നു് കാര്യങ്ങള്‍. എല്ലാ മതവിഭാഗങ്ങളുടെ കാര്യത്തിലും ഇതു് പ്രസക്തമാണു്. പണ്ടു് ഇതായിരുന്നില്ല സ്ഥിതി. ഓരോമതക്കാര്‍ക്കുമുള്ള സ്ഥാപനങ്ങള്‍‍ ആമതത്തിലുള്ള അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മാത്രമേ സംരക്ഷിയ്ക്കൂ എന്ന സ്ഥിതിശരിയല്ലെന്നു് ഓര്‍ത്തഡോക്സ് മെത്രപ്പൊലീത്ത പറഞ്ഞു.

കേരളീയ സനാതനഹിന്ദുമതാചാര പുനഃസ്ഥാപനം : തവനൂർ ശാസനം പ്രഖ്യാപിതമായി

എടപ്പാൾ: അഖില കേരള വൈദിക സുരക്ഷാസമിതിയും വെള്ളഗൃഹ സമിതിയും സംയുക്തമായി തവനൂരിൽ നടത്തിയ മഹാസഭാ യോഗം തയ്യാറാക്കിയ 'തവനൂര്‍ ശാസനം' പ്ര...