2010/09/02

കേരളീയ സനാതനഹിന്ദുമതാചാര പുനഃസ്ഥാപനം : തവനൂർ ശാസനം പ്രഖ്യാപിതമായി

എടപ്പാൾ: അഖില കേരള വൈദിക സുരക്ഷാസമിതിയും വെള്ളഗൃഹ സമിതിയും സംയുക്തമായി തവനൂരിൽ നടത്തിയ മഹാസഭാ യോഗം തയ്യാറാക്കിയ 'തവനൂര്‍ ശാസനം' പ്രഖ്യാപിതമായി.

സനാതന ഹിന്ദുസമൂഹത്തിന്റെ സാമൂഹികവും ആധ്യാത്മികവുമായ തത്ത്വങ്ങളിൽ തീർപ്പ് കല്പിക്കുവാനാണ് തവനൂര്‍ ശാസനം. വൈദികമൂല്യങ്ങൾ പരിരക്ഷിച്ചുകൊണ്ട് സ്മാർത്ത, ശ്രൗതക്രിയ, ആചാരപരിഷ്‌കാരങ്ങൾ പുനഃവിളംബരം നടത്താനും ശാസനയിൽ വകുപ്പുകളുണ്ട്.

പുരാതന കേരളത്തിൽ ആചാര്യമര്യാദകൾ നിയന്ത്രിച്ചിരുന്ന 32 ഗ്രാമങ്ങൾക്കും 'തിരുവാണപ്പടി സത്യ'മെന്നറിയപ്പെട്ടിരുന്ന 'വരാഹശാസന'ത്തിനു് സമാനമായ അഭിനവ മഹാസഭാ നിശ്ചയങ്ങളാണ് തവനൂര്‍ ശാസനമെന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

ഇതിലൂടെ കേരളചരിത്രത്തിന്റെ നാഴികക്കല്ലായ മാമാങ്കം പുനഃസ്ഥാപിച്ച് മൂന്നു് വർഷത്തിലൊരിയ്ക്കൽ തിരുനാവായയിൽ മഹാസഭായോഗം കൂടുവാനും പദ്ധതിയുണ്ട്.

വൈദിക സുരക്ഷാസമിതി പൊതുകാര്യദർശി അഡ്വ. കന്യാകുളങ്ങര ആർ. സുബ്രഹ്മണ്യൻ പോറ്റി അവതരിപ്പിച്ച ശാസനം ചരിത്രപണ്ഡിതൻ ഡോ. എൻ.എം. നമ്പൂതിരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകരിയ്ക്കുകയായിരുന്നു. മണിക്കുളം ദിവാകരരാജ, വി.എം.സി. നമ്പൂതിരി, വൈദികൻ ഇടമന നാരായണൻ പോറ്റി എന്നിവർ പ്രസംഗിച്ചു.

കടപ്പാടു് മാതൃഭൂമി
.

കേരളീയ സനാതനഹിന്ദുമതാചാര പുനഃസ്ഥാപനം : തവനൂർ ശാസനം പ്രഖ്യാപിതമായി

എടപ്പാൾ: അഖില കേരള വൈദിക സുരക്ഷാസമിതിയും വെള്ളഗൃഹ സമിതിയും സംയുക്തമായി തവനൂരിൽ നടത്തിയ മഹാസഭാ യോഗം തയ്യാറാക്കിയ 'തവനൂര്‍ ശാസനം' പ്ര...