ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ, ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ , റോമന്‍ കത്തോലിക്കാ സഭ എന്നിവ പൊതുവായി സ്വീകരിക്കുന്ന ആകമാന സുന്നഹദോസുകള്‍ ( എക്യുമെനിക്കല്‍ കൌണ്‍സില്‍ Ecumenical Council) മൂന്നെണ്ണമാണു്.
1. നിഖ്യാ സുന്നഹദോസ് - 325 മെയ് - ജൂണ്‍
2.കുസ്തന്തീനോപ്പോലീസ്(Constantinople) സുന്നഹദോസ് -381 മെയ് -ജൂലായ്
3.എഫേസൂസ് സുന്നഹസോസ് - 431 ജൂണ്‍ - ജൂലായ്
മേല്‍ പറഞ്ഞ മൂന്നെണ്ണം കൂടാതെ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭയുടെയും റോമന്‍ കത്തോലിക്ക സഭയുടെയുംമാത്രം പൊതുവായ ആകമാന സുന്നഹദോസുകള്‍ നാലെണ്ണംകൂടിയുണ്ടു്.
1.കല്‍ക്കദോന്‍ സുന്നഹദോസ് - 451 ഒക്ടോബര്‍ - നവംബര്‍
2.രണ്ടാം കുസ്തന്തീനോപ്പോലീസ് സുന്നഹദോസ് - 553 മെയ് -ജൂണ്‍
3.മൂന്നാം കുസ്തന്തീനോപ്പോലീസ് സുന്നഹദോസ് - 680 നവംബര്‍ - 681 സെപ്തംബര്‍
4.രണ്ടാം നിക്യാ സുന്നഹദോസ് - 787 സെപ്‌തംബര്‍ -ഒക്ടോബര്‍
മേല്‍ പറഞ്ഞ ഏഴെണ്ണം കൂടാതെ റോമന്‍ കത്തോലിക്കാ സഭയുടെ മാത്രമായ ആകമാന സുന്നഹദോസുകള്‍
1.നാലാം കുസ്തന്തീനോപ്പോലീസ് സുന്നഹദോസ് - 869-870 ഫെബ്രുവരി
2.ഒന്നാം ലാതറന്‍ സുന്നഹദോസ് - 1123 മാര്‍ച്ച്- ഏപ്രില്‍
3.രണ്ടാം ലാതറന്‍ സുന്നഹദോസ് - 1139 ഏപ്രില്‍
4.മൂന്നാം ലാതറന്‍ സുന്നഹദോസ് - 1179 മാര്‍ച്ച്
5.നാലാം ലാതറന്‍ സുന്നഹദോസ് - 1215 നവംബര്‍
6.ഒന്നാം ലിയോണ്‍സ് സുന്നഹദോസ് - 1245 ജൂണ്‍ -ജൂലായ്
7.രണ്ടാം ലിയോണ്‍സ് സുന്നഹദോസ് - 1274 മെയ് -ജൂലായ്
8.വിയെന്‍ സുന്നഹദോസ് - 1311 ഒക്ടോബര്‍ -1312 മെയ്
9.കോണ്‍സ്റ്റന്‍സ് സുന്നഹദോസ് - 1414 നവം -1418 ഏപ്രില്‍
10.ഫ്ലോറന്‍സ് സുന്നഹദോസ് - 1431 ഡിസംബര്‍ -1445 ആഗസ്ത്
11.അഞ്ചാം ലാതറന്‍ സുന്നഹദോസ് - 1512 മെയ് -1517 മാര്‍ച്ച്
12.ത്രെന്തോസ് സുന്നഹദോസ് - 1545 ഡിസംബര്‍ -1563 ഡിസംബര്‍
13.ഒന്നാം വത്തിക്കാന്‍ സുന്നഹദോസ് - 1869 ഡിസംബര്‍ -1870 ജൂലായ്
14.രണ്ടാം വത്തിക്കാന്‍ സുന്നഹദോസ് - 1962 ഒക്ടോബര്‍ -1965 ഡിസംബര്‍
451-ലെ കല്‍ക്കദോന്‍ പിളര്‍പ്പിനു് ശേഷമുള്ള ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ വിഭാഗപരമായ ഏക പൊതു സുന്നഹദോസ്
1.ആഡിസ് അബാബ സുന്നഹദോസ്.................1965 ജനുവരി
787-ലെ രണ്ടാം നിക്യാ സുന്നഹദോസിനു് ശേഷം ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ നടത്തിയ വിഭാഗപരമായ ആകമാന സുന്നഹദോസുകള്‍
1.നാലാം കുസ്തന്തീനോപ്പോലീസ് സുന്നഹദോസ്.........879-880
2.അഞ്ചാം കുസ്തന്തീനോപ്പോലീസ് സുന്നഹദോസ്.......1341-1351
ക്രിസ്തീയസഭയില്‍ നിലനില്‍ക്കുന്ന പിളര്‍പ്പു് അവസാനിപ്പിച്ചു് സമ്പൂര്‍ണ കൂട്ടായ്മയിലാകുന്നതിനു് മറ്റു് സഭകള്‍ 21(3+4+14) ആകമാന സുന്നഹദോസുകള്‍ അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു് റോമാസഭയും 7(3+4) ആകമാന സുന്നഹദോസുകള്‍ അടിസ്ഥാനമായി സ്വീകരിയ്കണമെന്നു് ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭയും 3ആകമാന സുന്നഹദോസുകള്‍ അടിസ്ഥാനമായി സ്വീകരിയ്കണമെന്നു് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയും ശഠിയ്ക്കുന്നു.3ആകമാന സുന്നഹദോസുകള്‍ക്കു് ശേഷം മറ്റുള്ളവര്‍ നടത്തിയ 4ഉം 14ഉം ആകമാന സുന്നഹദോസുകള്‍ സ്വീകരിയ്ക്കുവാന്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയോ 7നു്ശേഷം റോമാസഭ നടത്തിയ14ആകമാന സുന്നഹദോസുകള്‍ സ്വീകരിയ്കുവാന്‍ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭയോ തയ്യാറുമല്ല.ഏകപക്ഷീയമായി ഓരോ കൂട്ടരും നടത്തിയ ആകമാന സുന്നഹദോസുകള്‍ വിഭാഗപരമായ ആകമാന സുന്നഹദോസുകള്‍ ആയി മാത്രം തുടരുന്നു.
486-543കാലത്തു്പിരിഞ്ഞ പൗരസ്ത്യത്തിന്റെ നെസ്തോറിയ സഭ(Church of the East) രണ്ടാം ആകമാന സുന്നഹദോസും 19-ആം നൂറ്റാണ്ടില്‍ രൂപം കൊണ്ട യഹോവാ സാക്ഷികള്‍ ഒന്നാം ആകമാന സുന്നഹദോസും പോലും അംഗീകരിയ്ക്കുന്നില്ല.15-ആം നൂറ്റാണ്ടില്‍ പാശ്ചാത്യ സഭ (റോമാ സഭ ) പിളര്‍ന്നുണ്ടായ നവീകരണ സഭകളും അവയില്‍ നിന്നുണ്ടായ പെന്തക്കോസ്തു് സഭകളും അക്കാലം വരെയുള്ള റോമാ സഭയുടെ എല്ലാ ആകമാന സുന്നഹദോസുകളുടെയും പ്രമാണങ്ങള്‍ അംഗീകരിയ്ക്കുന്നുണ്ടു്.