2007/09/13

കത്തോലിക്കാ സഭ വിശുദ്ധനാക്കുന്ന മാര്‍ ഈവാനിയോസിനെതിരെ ഓര്‍ത്തഡോക്സ് പത്രം

കോട്ടയം: കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിക്കാനൊരുങ്ങുന്ന മലങ്കര കത്തോലിക്ക വിഭാഗത്തിന്റെ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസിനെതിരെ ഓര്‍ത്തഡോക്സ് സഭയുടെ മുഖപത്രമായ മലങ്കരസഭാപത്രിക രംഗത്തുവന്നു. സെപ്തംബര്‍ ഒന്നിന്റെ ലക്കത്തില്‍ പി വി മാത്യു എറണാകുളം എഴുതിയ " വിശുദ്ധവഴി''കളോ ചെളിക്കുണ്ടുകളോ എന്ന ലേഖനത്തിലാണ് മാര്‍ ഈവാനിയോസിനെതിരെ രൂക്ഷമായ വിമര്‍ശനം.

ഒരു പ്രമുഖ പത്രത്തില്‍ (മലയാള മനോരമ) മാര്‍ ഈവാനിയോസിനെപ്പറ്റി" വിശ്വാസവഴികളിലെ വിശുദ്ധയാത്ര'' എന്ന തലക്കെട്ടില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ സത്യവിരുദ്ധവും ചരിത്രനിഷേധവുമാണെന്ന് ലേഖനം പറയുന്നു. "മാര്‍ ഈവാനിയോസ് താന്‍ സ്ഥാപിച്ച ബഥനി ആശ്രമത്തില്‍ നിന്ന് സര്‍വവും ഉപേക്ഷിച്ച് കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടാന്‍ ഇറങ്ങിത്തിരിച്ചു''എന്ന് ലേഖനത്തില്‍ പറയുന്നത് സത്യവിരുദ്ധമാണ്.

മാര്‍ ഈവാനിയോസ് "സര്‍വവും ഉപേക്ഷി''ച്ചാണോ പോയത്? അതോ കയ്യേറ്റങ്ങളും കള്ളക്കേസുകളും നുണപ്രചാരണങ്ങളും സര്‍ക്കാര്‍ തലങ്ങളിലെ സ്വാധീനവും വഴി മാതൃസഭയെ പീഢിപ്പിക്കുകയാണോ ചെയ്തത്?- മലങ്കരസഭാപത്രിക ചോദിയ്ക്കുന്നു.

1930 ആഗസ്ത് 20ന് മാര്‍ ഈവാനിയോസും കുറെ അനുയായികളും ബഥനി ആശ്രമം വിടുമ്പോള്‍, അന്നു രാവിലെ മുതല്‍ ആശ്രമത്തിലെയും അവരവരുടെയും സാധനങ്ങള്‍ കെട്ടുകെട്ടുകളാക്കുകയായിരുന്നു പ്രധാന ജോലി. സഭയുടെ വക സ്കൂളുകളുടെ മേലന്വേഷണം മലങ്കര മെത്രാപ്പോലീത്ത വട്ടശേരില്‍ മാര്‍ ദീവന്ന്യാസ്യോസ് തന്റെ വിശ്വസ്തനെന്നനിലയില് ഈവാനിയോസിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ റോമാ സഭയില്‍ ചേര്‍ന്നപ്പോള്‍ സ്കൂളുകളുടെ ചുമതല തിരികെ ഏല്‍പിക്കാന്‍ മാര്‍ ഈവാനിയോസ് കൂട്ടാക്കിയില്ല. സഭ വക സ്കൂളുകള്‍, ചേപ്പാട് ഓര്‍ത്തഡോക്സ് പള്ളിവക യു പി സ്കൂള്‍, ബഥനി ആശ്രമം വക സ്ഥലം തുടങ്ങിയവയെല്ലാം മാര്‍ ഈവാനിയോസ് കൈവശം വെച്ചുവെന്നും പിന്നീട് കോടതി വിധികളിലൂടെയാണ് തിരികെ ലഭിച്ചതെന്നും ലേഖനം പറയുന്നു.

ആഗസ്തിലാണ് വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ ആര്‍ച്ച്ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിനെ കത്തോലിക്കാ സഭ ദൈവദാസനായി പ്രഖ്യാപിച്ചതു്.

കടപ്പാടു്: ദേശാഭിമാനി,2007 സെപ്തംബര്‍‍ 13

കേരളീയ സനാതനഹിന്ദുമതാചാര പുനഃസ്ഥാപനം : തവനൂർ ശാസനം പ്രഖ്യാപിതമായി

എടപ്പാൾ: അഖില കേരള വൈദിക സുരക്ഷാസമിതിയും വെള്ളഗൃഹ സമിതിയും സംയുക്തമായി തവനൂരിൽ നടത്തിയ മഹാസഭാ യോഗം തയ്യാറാക്കിയ 'തവനൂര്‍ ശാസനം' പ്ര...