സമാധാനത്തില്‍ കുടുംബത്തിന് പ്രധാന പങ്ക്
വത്തിക്കാന്‍ പുരി, 2008 ജാനുവരി 1: കുടുംബം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മണ്ഡലമാണെന്നും ലോക സമാധാനത്തിനു് പരമ്പരാഗത കുടുംബ സംവിധാനങ്ങളും ബന്ധങ്ങളും നിലനിര്‍ത്തണമെന്നും റോമാ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ നവവത്സര ദിന സന്ദേശത്തില്‍ പറഞ്ഞു.
സ്വവര്‍ഗ വിവാഹങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പാപ്പ പരമ്പരാഗത വിവാഹങ്ങളുടെ നിഷേധം സമാധാനത്തിന്റെ നിലനില്‍പ്പിനു് തന്നെ ഭീഷണിയാണെന്നു് പറഞ്ഞു. ലോകത്തില്‍ കുടുംബവും സമാധാനവും തമ്മില്‍ നേരിട്ട ബന്ധമാണുള്ളതു് . സമാധാനപാഠങ്ങള്‍ നല്‍കാന്‍ ഒന്നാമത്തേതും പകരം വെയ്ക്കാനില്ലാത്തതുമായ പങ്കാണു് കുടുംബം വഹിക്കുന്നതു്. ലോക സമാധാനത്തിനായി സ്ത്രീ പുരുഷ വിവാഹങ്ങളെ പ്രോത്സാഹിപ്പിയ്ക്കണം -- റോമാ മാര്‍പാപ്പ പറഞ്ഞു .
പുരുഷനും സ്ത്രീയും സ്നേഹത്തില്‍ ഒന്നായിത്തീരുന്നിടത്താണു് കുടുംബം യാഥാര്‍ഥ്യമാകുന്നതെന്നു് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.