2008/01/17
ഹാരി പോട്ടര്‍ തെറ്റായ തരം നായകനെന്നു് വത്തിക്കാന്‍ പത്രം
വത്തിക്കാന്‍: ആംഗലേയ എഴുത്തുകാരി ജെ.കെ. റൗളിങ്ങിന്റെ (J K Rowling) ഹാരി പോട്ടര്‍ (Harry Potter)കുട്ടികള്‍ക്കു് തെറ്റായ മാതൃകയാവുന്ന കഥാപാത്രമാണെന്നു് റോമന്‍ കത്തോലിക്കാ സഭാകേന്ദ്രം ചൂണ്ടിക്കാട്ടുന്നു. മന്ത്രവാദവും ആഭിചാരവും അടിസ്ഥാനമായ പുസ്തകപരമ്പരയായ ഹാരി പോട്ടര്‍ എന്ന കൌമാരക്കാരന്റെ കഥകള്‍ ഒരിയ്ക്കലും പ്രോത്സാഹിപ്പിക്കാവുന്നതല്ലെന്നും വത്തിക്കാന്‍ ഒദ്യോഗിക പത്രമായ 'ലൊസര്‍വത്താരെ റൊമാനോ'(L'Osservatore Romano)യില്‍ പ്രസിദ്ധീകരിച്ച ലേഖനംവ്യക്തമാക്കി. ഫ്ലോറന്‍സ് സര്‍വകലാശാലയിലെ പ്രഫ. എഡ്വേഡോ റിയാള്‍ട്ടി എഴുതിയ 'ഹാരി പോട്ടറുടെ ഇരട്ടമുഖം എന്ന ലേഖനത്തിലാണു് ജനപ്രിയ ബാലസാഹിത്യ കഥാപാത്രമായ ഹാരി പോട്ടര്‍ നല്ല മാതൃകയല്ലെന്നു സ്ഥാപിച്ചതു്.
ദൈവിക കാഴ്ചപ്പാടുകള്‍ക്കു് സമാന്തരമായ ഒരു പശ്ചാത്തലമാണു് ഹാരി പോട്ടര്‍ കഥകള്‍ സൃഷ്ടിയ്ക്കുന്നതു്. കഥയില്‍ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന ആളായി ചിത്രീകരിക്കപ്പെടുന്ന ഹാരി ആഭിചാരവും മന്ത്രവാദവും പ്രോത്സാഹിപ്പിക്കുന്നു. ആഭിചാരത്തിലൂടെ നന്മയ്ക്കായുള്ള ശ്രമം തെറ്റും നീതീകരിയ്ക്കാനാവാത്തതുമാണ്. തിന്മയുടെ ശക്തികളെ കീഴടക്കേണ്ടതു് നന്മ കൊണ്ടാണു്. ആഭിചാരവും മന്ത്രവാദവുംകൊണ്ടല്ല. മന്ത്രവാദം അറിയാത്ത സാധാരണക്കാരെ മോശമായി ചിത്രീകരിക്കുന്നത് പൈശാചികമാണു്. സത്യത്തെയും രക്ഷയെയും ഒരു രഹസ്യജ്ഞാനവുമായി കൂട്ടിക്കുഴച്ചു് ആശയക്കുഴപ്പമുണ്ടാക്കുന്ന പഴയ ജ്ഞാനമത പ്രവണതയായതുകൊണ്ടു് ഗുരുതരവും ആഴമുള്ളതുമായ കള്ളമാണിതു് പകരുന്നതു്. തലതിരിഞ്ഞതും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമായ ആധ്യാത്മികതയെ പ്രോത്സാഹിപ്പിക്കാന്‍ ഹാരി പോട്ടറിലൂടെ റൌളിങ് ശ്രമിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
കേരളീയ സനാതനഹിന്ദുമതാചാര പുനഃസ്ഥാപനം : തവനൂർ ശാസനം പ്രഖ്യാപിതമായി
എടപ്പാൾ: അഖില കേരള വൈദിക സുരക്ഷാസമിതിയും വെള്ളഗൃഹ സമിതിയും സംയുക്തമായി തവനൂരിൽ നടത്തിയ മഹാസഭാ യോഗം തയ്യാറാക്കിയ 'തവനൂര്‍ ശാസനം' പ്ര...
-
യൂറോപ്യരുടെയും ക്രിസ്തീയ സഭകളുടെയും പൗരസ്ത്യര്‍ എന്ന വിവക്ഷയും കിഴക്കു (പൗരസ്ത്യം) എന്ന ഭൂമിശാസ്ത്ര പ്രയോഗവും പലപ്പോഴും ആശയക്കുഴപ്പമുണ്ടാക...
-
ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ, ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ , റോമന്‍ കത്തോലിക്കാ സഭ എന്നിവ പൊതുവായി സ്വീകരിക്കുന്ന ആകമാന സുന്നഹദോസുകള്‍ ( എക്...